01

റാണി പത്മിനി


വിശ്വം അടക്കിവാഴാൻ തക്ക സൗന്ദര്യമുണ്ടായിരുന്നവൾ. ഒരപ്സരകന്യകയെ പോലെ ഏവരെയും  ഭ്രമിപ്പിച്ചവൾ. കടലും കാനനവും കടന്ന് രാജാക്കന്മാര്‍ അവളെ തേടിയെത്തി. യുദ്ധങ്ങൾ നടത്തി. കേവലം ഒരു പ്രതിബിംബം പോലും ചക്രവര്‍ത്തിമാരെ ഉന്മത്തരാക്കി.
പക്ഷേ, ആ സൗന്ദര്യം തന്നെ അവള്‍ക്ക് ഒരു ശാപമായി മാറിയിരുന്നില്ലേ? ഒടുവില്‍ തന്റെ ആത്മയാഗത്തിലേക്ക് വരെ കൊണ്ടെത്തിച്ച ശാപം! തന്റെ മരണത്തിലേക്ക് നടന്നടുത്തപ്പോൾ ധീരയായ ആ രജപുത്ര റാണിയുടെ മനസ്സിൽ എന്താകും കടന്നു പോയിട്ടുണ്ടാവുക? കോട്ടവാതിലുകൾക്കപ്പുറം പടർന്നുകിടന്ന വിശാലമായ ആകാശം കാണാൻ അവൾ ആഗ്രഹിച്ചു കാണുമോ? നശ്വരമായ സൗന്ദര്യത്തിനപ്പുറം തന്റെ അസ്തിത്വം എന്തായിരുന്നു എന്ന് അവൾ തിരിച്ചറിഞ്ഞു കാണുമോ?
അറിയില്ല!
ഇന്ന്‌, ആ പത്മിനി മഹലിന്റെ തീരത്ത്, അസ്തമയ സൂര്യന്റെ കിരണങ്ങള്‍ പതിച്ച ആ താമരക്കുളത്തിന്റെ ആഴങ്ങളില്‍, ശോഭ മങ്ങാതെ തിളങ്ങുന്ന പത്മിനിയുടെ പ്രതിബിംബം ഞാൻ കാണുന്നു... അവളുടെ സുന്ദരമായ കണ്ണുകളിൽ തളം കെട്ടി കിടക്കുന്ന കണ്ണുനീരും ഞാൻ കാണുന്നു!

Write a comment ...

Write a comment ...